Map Graph

പള്ളിമണ്ണ ശിവക്ഷേത്രം

തൃശൂർ ജില്ലയിൽ കുമ്പളങ്ങാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പള്ളിമണ്ണ ശിവക്ഷേത്രം. കുമ്പളങ്ങാട് കാഞ്ഞിരക്കോട് റോഡിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരമശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇത് ഒരു പരമ്പരാഗത ദ്രാവിഡക്ഷേത്രമാതൃകയ്ക്കുദാഹരണമാണ്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കൊച്ചിൻ ദേവസ്വം ബോർ‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രം. ഇവിടത്തെ ചുമർ ചിത്രങ്ങൾ ചരിത്രപ്രാധാന്യമുള്ളതാണ്. 1983 ൽ ഇവ ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. വാഴാനി അണക്കെട്ടിൽ നിന്നൊഴുകുന്ന ആളൂർ പുഴയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ്.

Read article
പ്രമാണം:Pallimanna_Siva_temple_complex_DSC_0618.JPGപ്രമാണം:Pallimanna_Siva_temple_complex_DSC_0610.JPGപ്രമാണം:Pallimanna_Siva_temple_complex_DSC_0619.JPGപ്രമാണം:Pallimanna_Siva_temple_complex_DSC_0611.JPG